കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ വിമതരായി മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അറിയിച്ചു.
നാറാത്ത് പഞ്ചായത്തിലെ നാലാംവാർഡായ കോട്ടാഞ്ചേരിയിൽ മത്സരിക്കുന്ന മനീഷ് കണ്ണോത്ത്, വളപട്ടണം പഞ്ചായത്തിലെ ഏഴാം വാർഡ് സ്ഥാനാർത്ഥി കെപി വസന്ത, ചിറക്കൽ പഞ്ചായത്തിലെ 16-ാം വാർഡ് സ്ഥാനാർത്ഥി കെ അജയകുമാർ എന്നിവരെയാണ് പുറത്താക്കിയത്.
ഉളിക്കൽ ഗ്രാമപ്പഞ്ചായത്തിലെ വാർഡുകളിലും അയ്യൻകുന്ന് പഞ്ചായത്തിലെ നാലാംവാർഡിലും കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ വിമതരായി മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളെ പാർട്ടിയിൽനിന്ന് പുറത്താക്കി.
ഉളിക്കൽ ഗ്രാമപ്പഞ്ചായത്തിൽ വിമത സ്ഥാനാർഥികളായി മത്സരിക്കുന്ന വാർഡ് ഒന്ന് മണിക്കടവ് നോർത്തിലെ ഒവി ഷാജു, വാർഡ് 18 മുണ്ടാനൂരിലെ കോൺഗ്രസ് മണ്ഡലം എക്സിക്യുട്ടീവ് അംഗം എംഎംമാത്യു, വാർഡ് 20 മണിപ്പാറയിലെ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി റീസൺ ചക്കാനിക്കുന്നേൽ, വാർഡ് 22 മണിക്കടവ് സൗത്തിലെ മഹിളാ കോൺഗ്രസ് വാർഡ് പ്രസിഡന്റ് റീന മാളിയപുരയ്ക്കൽ വിമത പ്രവർത്തനം നടത്തിയ മണിക്കടവ് ഒന്നാം വാർഡ് സെക്രട്ടറി ബിനോയ് പള്ളിപ്പുറം എന്നിവരെയാണ് പുറത്താക്കിയത്.
അയ്യൻകുന്ന് പഞ്ചായത്തിലെ നാലാംവാർഡ് വാണിയപ്പാറയിൽ കോൺഗ്രസിന്റെ ഔദ്യോഗിക സഥാനാർഥിക്കെതിരെ മത്സരിക്കുന്ന മഹിളാ കോൺഗ്രസിലെ സീമ സനോജിനെ പാർട്ടിയിൽനിന്നും പുറത്താക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
