കോഴിക്കോട്: റേഷന്‍ വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികളുടെ കൂട്ടായ്മ സമരത്തിനൊരുങ്ങുന്നു.
ജനുവരി ഒന്നിന് സൂചനാ പണിമുടക്ക് നടത്തും. പരിഹാരം ഉണ്ടായില്ലെങ്കില്‍ ഫെബ്രുവരി ഒന്നു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് തീരുമാനം.
വേതന പരിഷ്‌കരണം, ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമര പ്രഖ്യാപനം.
നിലവിലുള്ള കമ്മീഷന്‍ പ്രകാരം റേഷന്‍ കട നടത്തുന്നത് വ്യാപാരികളെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി മുഹമ്മദാലി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
