വാളയാർ, പന്നിയങ്കര ടോൾപ്ലാസകളിൽ നിരക്ക് വർധന; പുതുക്കിയ ചാർജ് ഏപ്രില്‍ ഒന്ന് മുതല്‍

MARCH 14, 2026, 12:12 AM

പാലക്കാട്: വാളയാർ ടോൾപ്ലാസയും പന്നിയങ്കര ടോൾപ്ലാസയും ഉൾപ്പെടെ പാലക്കാട് ജില്ലയിലെ ദേശീയപാതയിലെ ടോൾപ്ലാസകളിൽ ടോൾ നിരക്ക് വർധിപ്പിച്ചു. ഈ മാസം 31-ാം തീയതി അർധരാത്രി മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. നിരക്ക് വർധന സംബന്ധിച്ച ഉത്തരവും ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കാമെന്ന സാഹചര്യം പരിഗണിച്ചാണ് നേരത്തെ തീരുമാനം പുറത്തുവിട്ടതെന്നാണ് ലഭിക്കുന്ന വിവരം.

കാറുകൾക്കും ചെറിയ ചരക്കുവാഹനങ്ങൾക്കും അഞ്ച് രൂപയുടെ വർധനയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേ ദിവസം തിരിച്ചുള്ള യാത്രയ്ക്കും അഞ്ചു രൂപ അധികം ഈടാക്കും. ചെറിയ ചരക്കുവാഹനങ്ങളും മിനിബസുകളും ഉൾപ്പെടുന്ന വിഭാഗത്തിൽ നിരക്ക് 130 രൂപയിൽ നിന്ന് 135 രൂപയാക്കി. ട്രക്കുകൾക്കും ബസുകൾക്കും ഒറ്റത്തവണ യാത്രയ്ക്കും ഇതേ രീതിയിലാണ് വർധന നടപ്പാക്കിയത്.

മൂന്ന് മുതൽ ആറ് ആക്‌സിൽ വരെ ഉള്ള ലോറികൾക്ക് പത്ത് രൂപയുടെ വർധന വരുത്തി. ഏഴ് അല്ലെങ്കിൽ അതിൽ കൂടുതൽ ആക്‌സിലുകളുള്ള വലിയ ചരക്കുവാഹനങ്ങൾക്ക് പതിനഞ്ച് രൂപയാണ് അധികമായി ഈടാക്കുന്നത്.

vachakam
vachakam
vachakam

പ്രതിമാസ പാസുകളിലും വർധന പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മാസത്തിൽ 50 ഒറ്റത്തവണ യാത്രകൾക്കുള്ള പാസ് കാറുകൾക്കും മറ്റ് ചെറുവാഹനങ്ങൾക്കും 2,710 രൂപയിൽ നിന്ന് 2,775 രൂപയായി ഉയർത്തി. പ്രദേശവാസികൾക്കുള്ള പ്രതിമാസ പാസ് തുക 350 രൂപയിൽ നിന്ന് 360 രൂപയായി വർധിപ്പിച്ചു.

പുതുക്കിയ ടോൾ നിരക്കുകൾ:

കാർ, ജീപ്പ്, വാൻ: 80 രൂപയിൽ നിന്ന് 85 രൂപ; അതേ ദിവസം തിരിച്ചുള്ള യാത്ര 120 രൂപയിൽ നിന്ന് 125 രൂപ

vachakam
vachakam
vachakam

ചെറിയ ചരക്കുവാഹനം, മിനിബസ്: 130 രൂപയിൽ നിന്ന് 135 രൂപ; തിരിച്ചുള്ള യാത്ര 195 രൂപയിൽ നിന്ന് 200 രൂപ

ട്രക്ക്, ബസ് (രണ്ട് ആക്‌സിൽ): 275 രൂപയിൽ നിന്ന് 280 രൂപ; തിരിച്ചുള്ള യാത്ര 410 രൂപയിൽ നിന്ന് 425 രൂപ

ഹെവി വാഹനം (മൂന്ന് മുതൽ ആറു ആക്‌സിൽ): 430 രൂപയിൽ നിന്ന് 440 രൂപ; തിരിച്ചുള്ള യാത്ര 640 രൂപയിൽ നിന്ന് 665 രൂപ

vachakam
vachakam
vachakam

ഹെവി വാഹനം (ഏഴ് അല്ലെങ്കിൽ അതിലധികം ആക്‌സിൽ): 525 രൂപയിൽ നിന്ന് 540 രൂപ; തിരിച്ചുള്ള യാത്ര 785 രൂപയിൽ നിന്ന് 805 രൂപ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam