കൊച്ചി: ദില്ലിയിലെ സിജെപി പ്രക്ഷോഭത്തിന് പിന്തുണയുമായി കൊച്ചിയിൽ ആസാദി യാത്ര നടത്തുമെന്ന് റാപ്പർ വേടൻ അറിയിച്ചു.
ഞായറാഴ്ച വൈകിട്ട് ഹൈക്കോടതി പരിസരത്ത് നിന്നാണ് യാത്ര തുടങ്ങുക.ഭരണഘടന കൈയിലേന്തി ആയിരിക്കും യാത്രയെന്നും വേടൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പനമ്പള്ളി നഗറിലെ പരിപാടിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വേടന്റെ പുതിയ നീക്കം.
അതേസമയം, കഴിഞ്ഞ ദിവസം നടത്തിയ പരിപാടിയിൽ വേടന്റെ മാനേജറായ വിഗ്നേഷിനും കണ്ടാലറിയാവുന്ന 99 പേര്‍ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്.ഗതാഗത തടസം ഉണ്ടാക്കിയെന്നാണ് പൊലീസ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
