തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ക്രൈബ്രാഞ്ച് ചുമത്തിയത് ഗുരുതരമായ വകുപ്പുകൾ. എഫ്ഐആറിലെ വിവരങ്ങൾ പുറത്തു വന്നു. രേഖാമൂലമുള്ള പരാതി ലഭിക്കാതെ രാഹുലിനെതിരെ നടപടി സ്വീകരിക്കാനാവില്ലെന്ന നിയമപ്രശ്നം നീങ്ങിയതോടെ കടുത്ത വകുപ്പുകൾ ചുമത്തിയാണ് പോലിസ് കേസെടുത്തിട്ടുള്ളത്.
ബിഎൻഎസ് 64 പ്രകാരം ബലാത്സംഗം, 64 (f,h,m) പ്രകാരം യഥാക്രമം അധികാരസ്ഥാനം ഉപയോഗിച്ച് ബലാത്സംഗം, ഗർഭിണിയായിരിക്കെ ബലാത്സംഗം, അനുമതിയില്ലാതെ ഗർഭം ധരിപ്പിക്കൽ, ബിഎൻഎസ് 89 അനുസരിച്ച് നിർബന്ധിത ഭ്രൂണഹത്യ, ബിഎൻഎസ് 316 വിശ്വാസ വഞ്ചന, ബിഎൻഎസ് 329 ഭവനഭേദനം, ബിഎൻഎസ് 115 കഠിനമായ ദേഹോപദ്രവം, ബിഎൻഎസ് 351 (3) പ്രകാരം ഭീഷണിപ്പെടുത്തൽ, ബിഎൻഎസ് 3 അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കൽ, കൂടാതെ ഐടി ആക്ട് 66 E ഫോണിലൂടെ ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് രാഹുലിൻ്റെ തീരുമാനം എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
