കൊച്ചി: യുവനടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ച് കോടതി.
തനിക്കെതിരായ പരാതി വ്യാജമാണെന്നും പരാതിക്ക് പിന്നിൽ ഗൂഢാലോചനയാണെന്നും ജാമ്യാപേക്ഷയിൽ രഞ്ജിത്ത് പറയുന്നു. നിരവധി ശത്രുക്കൾ ഉണ്ടെന്ന് വ്യക്തമാക്കിയ രഞ്ജിത്ത് നടി ഐസിസിക്ക് മുന്നിൽ പരാതി നൽകിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യസ്ഥിതി മോശമാണ്. ബലംപ്രയോഗിക്കാനുള്ള ശരീരിക കരുത്ത് ഇല്ല. ജാമ്യം നൽകണമെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നുമാണ് ജാമ്യാപേക്ഷയിൽ രഞ്ജിത്ത് വ്യക്തമാക്കുന്നത്.
അതേസമയം, രഞ്ജിത്തിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവം നടന്ന കാരവാൻ തിരിച്ചറിയണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. പൊലീസിന്റെ കസ്റ്റഡി അപേക്ഷ ഉച്ച കഴിഞ്ഞ് പരിഗണിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വോട്ട് ചോദിച്ച് ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്ന വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി
തലസ്ഥാനത്തെ ജലക്ഷാമം; പരിഹാരത്തിന് 2 വർഷം വേണമെന്ന് വി.വി. രാജേഷ്
തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം; പരിക്കേറ്റവർക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കണമെന്ന് വി ഡി
സ്ട്രോങ്ങ് റൂം തുറന്നുവെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് പാലക്കാട് ജില്ലാ കളക്ടർ