കൊച്ചി: യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍. രഞ്ജിത് സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാകുന്ന വ്യക്തിയാണെന്നും സമാന കൃത്യങ്ങളില്‍ മുമ്പും ഉള്‍പ്പെട്ടിട്ടുള്ള ആളാണെന്നും റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നു. പ്രതിയുടെ അറസ്റ്റ് അനിവാര്യമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനുവരി 30നാണ് നടിക്കെതിരെ ലൈംഗികാതിക്രമം നടന്നതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിലെ കാരവാനില്‍ വെച്ചാണ് രഞ്ജിത് മോശമായി പെരുമാറിയതെന്നതാണ് പരാതി.
സാക്ഷികളുടെ മൊഴിയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള തെളിവുകളും അടിസ്ഥാനമാക്കിയായിരുന്നു അറസ്റ്റ്. സാഹചര്യ തെളിവുകള്‍ രഞ്ജിത്തിനെതിരെ ശക്തമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിന് പിന്നാലെ യുവതി കരഞ്ഞുകൊണ്ട് ഷൂട്ടിംഗ് സൈറ്റില്‍ നിന്ന് പുറത്തേക്ക് വരികയായിരുന്നുവെന്നും അവിടെ ഉണ്ടായിരുന്നവര്‍ക്ക് സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് വ്യക്തമാക്കി. നടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിനെ ഫെഫ്കയിൽ നിന്ന് സസ്പെൻഡ് ചെയ്തു
'ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ബലം പ്രയോഗിക്കാന്‍ കഴിയില്ല'; പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് രഞ്ജിത്ത്
രഞ്ജിത് കേസ്: ‘സത്യം പുറത്ത് വരുന്നത് വരെ കാത്തിരിക്കണം’; പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍
രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതിയിൽ; കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പൊലീസ്
'രഞ്ജിത് സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാകുന്ന വ്യക്തി'; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍
തിരുവനന്തപുരത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനി ജീവന് ഒടുക്കിയ നിലയില്‍