കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ ചൊവ്വാഴ്ച രാത്രിയാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിനെതിരെ ഉയർന്ന മൂന്നാമത്തെ പീഡന പരാതിയാണ് ഇത്. കഴിഞ്ഞ രണ്ട് പരാതികളിലും രഞ്ജിത്ത് രക്ഷപ്പെട്ടിരുന്നു.
അതുകൊണ്ട് തന്നെ ഈ പരാതി സംബന്ധിച്ച വിവരം. പൊലീസ് അതീവ രഹസ്യമാക്കി സൂക്ഷിച്ചിരുന്നു.
നാടകീയ നീക്കങ്ങൾക്കൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രഞ്ജിത്ത് മുങ്ങുമെന്ന സൂചനക്കിടെ തൊടുപുഴയിൽ വച്ച് കാർ തടഞ്ഞാണ് കസ്റ്റഡിയിൽ എടുത്തത്. രഹസ്യമൊഴി അടക്കം രേഖപ്പെടുത്തിയ ശേഷമാണ് പൊലീസിന്റെ പഴുതടച്ച നീക്കമുണ്ടായത്.
അറസ്റ്റിലായ രഞ്ജിത്ത് നിലവിൽ ജനറൽ ആശുപത്രിയിൽ തുടരുകയാണ്. നടിയുടെ രഹസ്യമൊഴിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.
ജനുവരി 9-ന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വച്ച് കാരവാനിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ പോലീസ് കുടുക്കിയത്. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
