പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും; പാർട്ടി വിടുന്നവർക്ക് മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല

MARCH 20, 2026, 4:07 AM

തിരുവനന്തപുരം: പാർട്ടി വിട്ട് പോകുന്നവർക്ക് പിന്നീട് അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സീറ്റ് ആഗ്രഹിച്ച പലർക്കും നിരാശ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും, പാർട്ടിയാണ് എല്ലാവരെയും വളർത്തിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിർണായക ഘട്ടത്തിൽ പാർട്ടിക്കൊപ്പം നിൽക്കേണ്ടതുണ്ടെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി.

അതേസമയം ഇത്തവണ യു‍ഡിഎഫ് സർക്കാർ അധികാരത്തിലെത്തുമെന്നും തുടർന്ന് അർഹരായ എല്ലാവർക്കും ആവശ്യമായ പരിഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് കിട്ടാത്തതിന്റെ പേരിൽ ആരും പാർട്ടി വിടരുതെന്നും വലിയ നേതാക്കൾ ആരും പാർട്ടി വിട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ജി സുധാകരൻക്ക് യു‍ഡിഎഫ് പിന്തുണ നൽകുമെന്ന് ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ചെന്നിത്തല അറിയിച്ചു. സിപിഎം ജി സുധാകരൻനെ അവഗണിച്ചുവെന്നും ‘കറിവേപ്പിലയാക്കി’ ഉപയോഗിച്ചുവെന്നും അദ്ദേഹം വിമർശിച്ചു. വ്യക്തമായ നിലപാടുള്ള നേതാവാണ് സുധാകരൻ എന്നും ചെന്നിത്തല പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam