തിരുവനന്തപുരം: വോട്ടെണ്ണലിന് മുന്‍പായി ക്ഷേത്ര ദര്‍ശനം നടത്തി രമേശ് ചെന്നിത്തല. തിരുവനന്തപുരത്തെ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലാണ് രമേശ് ചെന്നിത്തല ദര്‍ശനം നടത്തിയത്.
ഇത്തവണ തിരുവനന്തപുരത്ത് കനൽ ഒരു തരി മാത്രം ആകില്ലെന്ന് എം വിന്‍സെന്‍റ് പ്രതികരിച്ചു. പകുതിയിലേറെ സീറ്റ് യുഡിഎഫ് പിടിക്കും.
ഇത്തവണ വെറും എംഎൽഎ മാത്രമായിരിക്കില്ലലോയെന്ന ചോദ്യത്തോട് അതൊക്കെ പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു മറുപടി.
അതേസമയം ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നും എൽഡിഎഫ് വിജയിക്കുമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. ബേപ്പൂരിൽ ജയം ഉറപ്പാണെന്നും റിയാസ് പറഞ്ഞു.
കെപിസിസി ആസ്ഥാനത്തെ പന്തൽ കഴിഞ്ഞ തവണത്തെ അത്ര വലിയ പന്തൽ അല്ലെന്നും റിയാസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
