കോട്ടയം: ബലാത്സംഗക്കേസിന് പിന്നാലെ കോൺഗ്രസ് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിനെ മൈൻഡ് ആക്കാതെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല.
കോട്ടയത്ത് നടന്ന എൻഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് രമേശ് ചെന്നിത്തല മടങ്ങവെയായിരുന്നു സംഭവം. രമേശ് ചെന്നിത്തലയെ കണ്ട് സംസാരിക്കാനായി രാഹുൽ മാങ്കൂട്ടത്തിൽ എഴുന്നേറ്റെങ്കിലും മുഖംകൊടുക്കാതെ കടന്നുപോകുകയായിരുന്നു.
പാലക്കാട് എംഎൽഎയായ രാഹുലിനെതിരെ രണ്ട് ലൈംഗികാതിക്രമ കേസുകളാണുള്ളത്. പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയിൽനിന്നും രാജിവെക്കുകയും പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്നും പുറത്താക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
