ആർടിഐ നിയമത്തിൽ വെള്ളം ചേർക്കുന്ന നിലപാടില്ല:  രമേശ് ചെന്നിത്തല

OCTOBER 27, 2026, 12:13 AM

തിരുവനന്തപുരം: ആർടിഐ നിയമത്തിൽ വെള്ളം ചേർക്കുന്ന നിലപാടില്ലെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ചില പ്രത്യേക അന്വേഷണങ്ങൾ പൂർത്തിയാക്കാൻ ഫയലുകൾ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്.

വിജിലൻസ് അന്വേഷണ സംഘം ആവശ്യപ്പെട്ട പ്രകാരം മാത്രമാണ് ചില ഫയലുകൾ താൽക്കാലികമായി വിവരവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ ഇത്തരത്തിൽ എന്നെന്നേക്കുമായി ഫയലുകൾ രഹസ്യമായി സൂക്ഷിക്കില്ലെന്നും, സർക്കാരിന് ഇതിൽ ഒന്നും മറച്ചുവെക്കാനില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി

അതീവ രഹസ്യ സ്വഭാവമുള്ള കേസുകളിലെ വിവരങ്ങൾ പുറത്തുവന്നാൽ അതിന്റെ ഗുണം പ്രതികൾക്കായിരിക്കും ലഭിക്കുകയെന്നും T1, T2 എന്നിവ ചെറിയ സെക്ഷനുകളാണെന്നും മന്ത്രി മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. 

vachakam
vachakam
vachakam

മൊഴികളും രേഖകളും പുറത്തുവന്നാൽ അത് കേസന്വേഷണത്തെ ബാധിക്കും. നിലവിൽ കുറ്റപത്രം ഉൾപ്പെടെ പരസ്യമാക്കുന്നുണ്ട്. എന്നാൽ അന്വേഷണ സമയത്ത് വിവരങ്ങൾ നൽകുന്നത് ശരിയല്ല എന്നതുകൊണ്ടാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചത്. കേസ് അന്വേഷണം പൂർത്തിയായാൽ വിവരങ്ങൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.



vachakam
vachakam
vachakam




vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam