കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതർ.
നിലവിൽ ജീവൻ രക്ഷാഉപകരണങ്ങളുടെ സഹായത്തോടെ ഐസിയുവിലാണ് രാജേഷ് തുടരുന്നത്. അതേസമയം ന്യൂറോവിഭാഗവും രാജേഷിനെ നിരീക്ഷിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
രാജേഷ് കേശവിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും വളരെ താഴ്ന്ന നിലയിലായിരുന്ന ബി പി സാധാരണ നിലയിലേക്ക് എത്തിയതായും ലേക്‌ഷോർ ആശുപത്രി അധികൃതർ വാർത്താ കുറിപ്പിൽ അറിയിച്ചു.
ഞായറാഴ്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയ്ക്ക് ശേഷം 47 കാരനായ രാജേഷ് കുഴഞ്ഞ് വീഴുകയായിരുന്നു. ഡിസ്‌നി, സ്റ്റാർ, സൺ, സീ നെറ്റ്വർക്കുകൾ തുടങ്ങിയ പ്രമുഖ ചാനലുകളിൽ അവതാരകനായി രാജേഷ് എത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
