തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് രാജീവ് ചന്ദ്രശേഖർ.പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയത് എൻഡിഎ യുടെ ചിഹ്നം പതിപ്പിച്ച വസ്ത്രം ധരിച്ച്.
ജവഹർ നഗർ എൽ പി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് രാജീവ് ചന്ദ്രശേഖറിന്റെ ഭാഗത്ത് നിന്ന് ചട്ടലംഘനം ഉണ്ടായത്. ഇത് വോട്ടർ ചൂണ്ടിക്കാട്ടിയതോടെ ക്ഷുഭിതനായി ഷർട്ടിൽ നിന്ന് ഉടൻ ഊരിമാറ്റുകയും ചെയ്തു.
പോളിംഗ് ബൂത്തിന്റെ 100 മീറ്റർ ചുറ്റളവിൽ തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ല എന്ന ചട്ടം നിലനിൽക്കെയാണ് രാജീവ് ചന്ദ്രശേഖറിന്റെ ഭാഗത്ത് നിന്ന് അച്ചടക്ക ലംഘനം ഉണ്ടായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
