കേരളീയ ജനതാപാർട്ടിയിൽ എത്രയോപേർ മോഹിച്ച ആ കനകസിംഹാസനം ഇതാ രാജീവ് ചന്ദ്രശേകരആഴവർ കരഗതമാക്കിയിരിക്കുന്നു. മണ്ണും ചാരി നിന്നവൻ പെണ്ണിനേം കൊണ്ടുപോകുന്ന കാഴ്ച. എം.ടി. രമേശും സുരേന്ദ്രനും ശോഭയുമൊക്കെ പല്ലുഞെരിച്ച് അമർഷമൊതുക്കിനിന്നു കാണേണ്ടി ഗതികേടിലായി.
പക്ഷേ, ഒന്നോർക്കണം ഇത്തവണ കേരളം അങ്ങെടുത്തിട്ടേ രാജീവ് ചന്ദ്രശേഖർ മടങ്ങൂ എന്നാണ് മൂപ്പരുടെ നിലപാട്. അതിന്റെ തിരക്കഥയും സംവിധാനവും തൃശ്ശൂർ എടുപ്പുകാരൻ സുരേഷ് ഗോപിയാണെന്നും കേൾക്കുന്നു. അതുകൊണ്ട് മാലോകരെ, നിങ്ങൾ ഇത് വെറും മലർപ്പൊടിക്കാരന്റെ സ്വപ്‌നമാണെന്നു പറഞ്ഞുകൊണ്ടിരുന്നാലോ, കിടന്നാലോ കേരളവും കൊണ്ട് മൂപ്പർ പോയെന്നു വരും. തീർന്നില്ല, മൂപ്പരുടെ മുഴുവൻ സമയവും വികസിത കേരളത്തിനായി സമർപ്പിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർജി ആണയിട്ടു പറഞ്ഞുവെച്ചുകഴിഞ്ഞു.
ഇന്ത്യൻ വ്യോമസേനയിൽ റിട്ട. എയർ കമ്മഡോറായിരുന്ന എം.കെ. ചന്ദ്രശേഖരന്റെയും ആനന്ദവല്ലിയുടേയും മകനായി 1964 മെയ് 31ന് ഗുജറാത്തിലെ അഹമ്മദാബാദിലാണ് രാജീവ് ചന്ദ്രശേകരആഴവരുടെ ജനനം. മണിപ്പാൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീറിംഗിൽ ഡിപ്ലോമയും ഷിക്കാഗോയിലെ ഇല്ലിനോയിസ് ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദവും നേടി. 1988 മുതൽ 1991 വരെ അമേരിക്കയിലെ ഇന്റൽ കമ്പ്യൂട്ടർ കമ്പനിയിൽ കമ്പ്യൂട്ടറിന്റെ ചിപ്പ് പ്രൊസസർ നിർമ്മിക്കുന്ന ഐ.ടി ഉദ്യോഗസ്ഥനായി വിലസിയിരുന്നു.
ബി.പി.എൽ ഗ്രൂപ്പ് ചെയർമാൻ ടി.പി.ജി നമ്പ്യാരുടെ മകളെ വിവാഹം കഴിച്ച വകയിൽ ബി.പി.എൽ കമ്പനിയിൽ കയറിക്കൂടി. 1994ൽ മൊബൈൽ ഫോൺ കമ്പനി രൂപീകരിച്ചു. അതിന്റെ 64 % ഓഹരികൾ എസ്സാർ ഗ്രൂപ്പിന് വിൽപ്പന നടത്തി. 2005ൽമൂപ്പർ ജുപ്പീറ്റർ ഫിനാഷ്യൽ ഇൻവെസ്റ്റ്‌മെന്റ് കമ്പനി തുടങ്ങി. ഇപ്പോൾ അത് 800 മില്യൺ യു.എസ് ഡോളർ വിപണി മൂല്യമുള്ള ഒരു കമ്പനിയാണ്.
ഇതൊന്നും പോരാഞ്ഞ് രാഷ്ടീയം തന്നെമറ്റൊരു ബിസിനസാക്കാൻ തുനിഞ്ഞത് 2006ലാണ്. കർണാടകയിൽ നിന്ന് ബി.ജെ.പിയുടെ സ്വതന്ത്ര തന്ത്ര കുതന്ത്രനായി രാജ്യസഭയിലെത്തി. അവിടെ നീണ്ട പതിനെട്ട് വർഷം രാജ്യസഭാംഗമായി വിലസി രാജീവ്. 2021 മുതൽ 2024 വരെ കേന്ദ്ര സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ബി.ജെ.പിയുടെ ദേശീയ വക്താവാണെന്നാണ് വയ്പ്പ്..!
2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ശശി തരൂരിനോട് തോറ്റുതൊപ്പിയിട്ട് മുങ്ങിയ ആൾ ഇപ്പോഴിതാ സംസ്ഥാന ബി.ജെ.പി മേധാവിയായി രൂപാന്തിരം പ്രാപിച്ച് തിരിച്ചുവന്നിരിക്കുന്നു. എന്തും സംഭവിക്കാം. ജാഗ്രതൈ..!
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്