തിരുവനന്തപുരം: പാലക്കാട് സിപിഎം ബിജെപി ഡീലെന്ന ആക്ഷേപം തള്ളി ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍.പാലക്കാട് ശോഭ സുരേന്ദ്രൻ ശക്തമായ മത്സരം കാഴ്ച്ച വെക്കുന്നു.ബിജെപി ജയിക്കും എന്ന പേടി ആണ് കോൺഗ്രസിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജനങ്ങളെ വിഡ്ഢിയാക്കുന്ന ആരോപണമാണ് വിഡി സതീശനും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഉന്നയിക്കുന്നത്.
എന്നാൽ, പാലക്കാട് എതിരാളി ബിജെപി തന്നെയാണെന്നും 10 സീറ്റ് സീറ്റ് എന്നത് ബി ജെ പി സിപിഎം ധാരണ ആണെന്നും വിഡി സതീശന്‍ ആവര്‍ത്തിച്ചു.പാലക്കാട് മാത്രം അല്ല വേറെ പല സീറ്റുകളിലും ധാരണ ഉണ്ട്.സിപിഎം പാലക്കാട് പരിതാപകരമായ മൂന്നാം സ്ഥാനത്താണ്.എന്തായാലും അവർ ജയിക്കില്ല.അപ്പൊ ഞങ്ങൾക്ക് കിട്ടുന്ന ഒരു സീറ്റിന്റെ എണ്ണം കുറക്കാൻ ആണ് ഡീൽ.അത് നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
