ഇടുക്കി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കുന്നതാണ് നല്ലതെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്.
രാഹുലിനെ കോൺഗ്രസിനെ പുറത്താക്കി. എഐസിസിയുടെ അനുമതി വാങ്ങിയാണ് തീരുമാനം. അനുമതിക്ക് നേരത്തെ തന്നെ ഹൈക്കമാൻ്റിനെ സമീപിച്ചിരുന്നു.
പാർട്ടിയിൽ നിന്ന് പുറത്താക്കിയ സ്ഥിതിക്ക് അത് രാഹുലിൻ്റെ തീരുമാനമാണ്. പുറത്താക്കാനുള്ളത് കൂട്ടായി എടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാവില്ല.
ആക്ഷേപം ഉയർന്നപ്പോൾ തന്നെ സസ്പെൻ്റ് ചെയ്തു. നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ. രാഹുൽ പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നും സണ്ണി ജോസഫ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
