അര്‍ജുന്റെ സഹോദരി വിവാഹിതയായി; ആശംസ അറിയിച്ച് മുഖ്യമന്ത്രി

FEBRUARY 8, 2026, 4:38 AM

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ട ലോറി ഡ്രൈവര്‍ അര്‍ജുന്റെ സഹോദരി അഭിരാമി വിവാഹിതയായി. ചാത്തമംഗലം സ്വദേശി ആദര്‍ശ് ആണ് വരന്‍. ഞായറാഴ്ച രാവിലെ 10.30-നും 11.15-നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ കോഴിക്കോട് കണ്ണാടിക്കല്‍ ശ്രീ കുഞ്ഞിക്കുട്ടി സ്മാരക ഹാളിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസയര്‍പ്പിച്ചു.2024 ജൂലൈ 16 ന് രാവിലെ 8.45 നാണ് ഷിരൂരില്‍ ദേശീയപാത 66ല്‍ കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടാകുന്നത്. ചരക്ക് ലോറിയുമായി പോകുകയായിരുന്ന അര്‍ജുന്‍ ഈ അപകടത്തില്‍പ്പെടുകയായിരുന്നു.

72 ദിവസം നീണ്ടുനിന്ന സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് ഷിരൂരില്‍ നടന്നത്. സെപ്റ്റംബര്‍ 25 നാണ് ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ 12 മീറ്റര്‍ ആഴത്തില്‍ നിന്ന് അര്‍ജുന്റെ ലോറി കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളില്‍ അര്‍ജുന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam