പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മണപ്പുള്ളിക്കാവിലെ ഓഫീസ് തുറന്നതായി റിപ്പോർട്ട്.ഓഫീസ് പ്രവർത്തനം സാധാരണ നിലയിലാണെന്ന് ജീവനക്കാർ പറയുന്നു.
സാധരണ അടച്ചുപോകുന്നതുപോലെയാണ് ഓഫീസ് കഴിഞ്ഞ ദിവസവും അടച്ചതെന്നും എന്നത്തെയും പോലെയാണ് വെള്ളിയാഴ്ച രാവിലെയും ഓഫീസ് തുറന്നതെന്നും ജീവനക്കാർ പറയുന്നു.രാഹുൽ എവിടെയാണെന്ന് അറിയില്ലെന്നും ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും ജീവനക്കാർ പറഞ്ഞു.
അതേസമയം, രാഹുൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് DYFI ഇന്നലെ പാലക്കാട് എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.എംഎൽഎ ഓഫീസിന് മുൻപിൽ റീത്ത് വെച്ച് മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. ഓഫീസ് പരിസരത്ത് വൻ പൊലീസ് സുരക്ഷ ഉണ്ടായിരുന്നെങ്കിലും അതെല്ലാം മറികടന്ന് പ്രവർത്തകർ എത്തുകയായിരുന്നു.പ്രതിഷേധം കനത്തതോടെ എംഎൽഎ ഓഫീസിൻ്റെ വാതിൽ തകർക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
