രാഹുൽ മാങ്കൂട്ടത്തലിനെതിരെ വീണ്ടും കുരുക്ക് മുറുകുന്നു; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി അതിജീവിതയുടെ ഭർത്താവ്

JANUARY 3, 2026, 1:01 AM

പാലക്കാട്: മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തലിനെതിരെ വീണ്ടും കുരുക്ക് മുറുകുകയാണ്.അതിജീവിതയുടെ പങ്കാളിയാണ് ഇപ്പോൾ പരാതിയുമായി രം​ഗത്ത് വന്നിരിക്കുന്നത്.തന്റെ കുടുംബ ജീവിതം തകർത്തെന്നാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ യുവാവ് പറയുന്നത്. തനിക്ക് വലിയ മാനനഷ്ടം ഉണ്ടായെന്നും  പരാതിയിൽ പറയുന്നു.

വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തൻ്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ പരാതിക്കാരിയെ വശീകരിച്ചു. ഞങ്ങൾ തമ്മിലുള്ള പ്രശ്നം തീർക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിൻ്റെ വാദം. പ്രശ്നം പരിഹരിക്കാൻ ആയിരുന്നെങ്കിൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.അതേസമയം, രാഹുലിനെതിരെ BNS 84 പ്രകാരം കേസ് എടുക്കണമെന്നും അതിജീവിതയുടെ ഭർത്താവ് പരാതിയിൽ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam