തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നെല്ലാം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ലെഫ്റ്റ് അടിച്ചു.
പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്ന അറിയിപ്പിന് പിന്നാലെയാണ് രാഹുൽ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് ലെഫ്റ്റ് അടിച്ചത്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിന് എതിരായ കോൺഗ്രസ് നടപടികളിൽ തീരുമാനം ഇന്നുണ്ടായേക്കും. എംഎൽഎ സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും പാലക്കാട് അടിക്കടി ഉപതെരഞ്ഞെടുപ്പ് വന്നാൽ തിരിച്ചടിയാകും എന്ന വിലയിരുത്തലാണ് പാർട്ടിക്ക്.
എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജിക്ക് പകരം സസ്പെൻഷനാണ് സജീവമായി പരിഗണിക്കുന്നത്. രാഹുലിനെ സസ്പെൻഡ് ചെയ്ത് വിവാദങ്ങളെക്കുറിച്ചു അന്വേഷിക്കാൻ ഒരു കമ്മിറ്റിയെ വയ്ക്കാനാണ് നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്