പാലക്കാട്: എംഎല്‍എ സ്ഥാനത്ത് നിന്ന് രാഹൂല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് നടിയും ബിജെപി നേതാവുമായ ഖുശ്ബു.
സ്ത്രീകള്‍ക്ക് എതിരെ അതിക്രമം നടത്തിയവരെ ഈ ചുമതലയില്‍ ഇരുത്തുന്നത് ശരിയല്ലെന്നും ഖുശ്ബു പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതുകൊണ്ട് മാത്രമായില്ല, രാഹുലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അടിയന്തമായി നീക്കുകയാണ് വേണ്ടതെന്നും ഖുശ്ബു പറഞ്ഞു.
എത്ര സ്ത്രീകളുടെ ശാപം, എത്ര അമ്മമാരുടെ ശാപം ഇന്ന് നിങ്ങളെ ബാധിച്ചിട്ടുണ്ടാകുമെന്നും ഖുശ്ബൂ ചോദിക്കുന്നു. പാലക്കാട് ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഖുശ്ബൂവിന്റെ പ്രതികരണം.
രാഹുലിനെ ജയിപ്പിച്ചത് ജനങ്ങളാണ്. അതില്‍ സ്ത്രീകളുമുണ്ട്. അവരുടെ വിശ്വാസത്തെ തകര്‍ത്തവര്‍ അത്തരമൊരു പദവിയില്‍ ഇരിക്കാന്‍ പാടില്ലെന്നും ഖുശ്ബൂ പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
