കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച വിജയം ചരിത്രപരമാണെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധ. ജനങ്ങളുടെ അഭിപ്രായവും വികാരവും കേൾക്കാൻ ആർഎസ്എസും ബിജെപിയും തയ്യാറാകുന്നില്ലെന്നും, സ്വന്തം ആശയങ്ങൾ ജനങ്ങളിൽ ബലമായി അടിച്ചേൽപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
ബിജെപിയും ആർഎസ്എസും ആശയപരമായും സാംസ്കാരികമായും ഒരു നിശബ്ദത ഇന്ത്യയിൽ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ സമ്പത്തും അഭിമാനവും വളരെ ചുരുക്കം ചിലരുടെ കൈകളിലേക്കു മാത്രമാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും, അതിനായി ജനാധിപത്യത്തിന്റെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് മലയാളിയുടെ ശബ്ദം ശക്തമായി മുഴങ്ങിക്കേട്ട തെരഞ്ഞെടുപ്പായി മാറിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കൊച്ചിയിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
