തിരുവനന്തപുരം: യുവനടിയുടെ ആരോപണത്തിന് പിന്നാലെ പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള തെളിവുകളും പുറത്ത്.
രാഹുലിൻറെ ചാറ്റുകളും ശബ്ദസന്ദേശങ്ങളും ഒന്നിനുപുറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
രാഹുൽ നടത്തിയ ചാറ്റുകൾ, സന്ദേശങ്ങളിലെ പ്രയോഗങ്ങൾ എന്നിവ ദുരുദ്ദേശ്യപരമെന്ന് വ്യക്തമാണ്. 2020 മുതലുള്ള ചാറ്റുകളും ഒടുവിൽ എംഎൽഎ ആയശേഷവുള്ള ശബ്ദസന്ദേശവുമാണ് പുറത്തുവന്നിരിക്കുന്നത്.
‘നിങ്ങൾ മുടിഞ്ഞ ഗ്ലാമറാണ്, താൻ പൊളിയാണ്, ഞാൻ എത്രനാളായി നമ്പർ ചോദിക്കുന്നു, താൻ ഭയങ്കര ജാഡ ആണല്ലേ, സുന്ദരിമാർ എല്ലാം ഇങ്ങനാ’ എന്നിങ്ങനെ നീളുന്നു പുറത്തുവന്ന ചാറ്റുകളിലെ രാഹുലിൻറെ മെസേജുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്