പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാടെത്തിയത് യുഡിഎഫ് നേതൃത്വത്തിൻ്റെ മൗനാനുവാദത്തോടെയെന്ന് സ്ഥീരികരിക്കാത്ത റിപ്പോർട്ട്.
38 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാഹുൽ കഴിഞ്ഞ ദിവസം പാലക്കാടെത്തിയത്. വിവിധ മരണ വീടുകൾ സന്ദർശിച്ച ശേഷം രാഹുൽ എംഎൽഎ ഓഫീസിലും എത്തി. കഴിഞ്ഞമാസം 17-നാണ് രാഹുൽ അവസാനമായി മണ്ഡലത്തിൽ എത്തുന്നത്.
മണ്ഡലത്തിലെത്തും മുൻപെ രാഹുൽ കോൺഗ്രസിന്റെ സംസ്ഥാന-ജില്ലാ നേതാക്കളുമായി ചർച്ച നടത്തി.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തിൽ രാഹുൽ സജീവമാകണമെന്ന ആവശ്യം ഡിസിസിയും ജില്ലാ മുസ്‌ലിം ലീഗും കെപിസിസിയെ അറിയിച്ചിരുന്നു.
ശനിയാഴ്ചയിലേക്ക് നിശ്ചയിച്ച യാത്ര അനുമതി ലഭിക്കാത്തതിനാൽ നീളുകയായിരുന്നു. പിന്നീട് ബുധനാഴ്ചയിലേക്ക് മാറ്റി നിശ്ചയിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
