തിരുവനന്തപുരം: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ കീഴടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചെന്ന് പൊലീസ് നിഗമനം.
കർണാടകയിൽ എസ്ഐടി സംഘം തിരച്ചിൽ തുടരുന്നുണ്ട്. കസ്റ്റഡിയിലുള്ളവരിൽ നിന്ന് രാഹുലിനെക്കുറിച്ച് നിർണായക വിവരം ലഭിച്ചെന്നാണ് സൂചന.
രാഹുൽ ഇന്നലെ കേരളാ- കർണാടക അതിർത്തിയിൽ എത്തിയെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. സുള്ള്യ കേന്ദ്രീകരിച്ച് രാത്രിയിലുടനീളം പരിശോധന നടത്തിയിരുന്നു. രാഹുലിന് കുടകിലും സഹായം ലഭിച്ചെന്നാണ് പൊലീസിന് ലഭിച്ച വിവരം.
അതിനിടെ, രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ പീഡനപരാതി എഐജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. അന്വേഷണ സംഘത്തിൽ മൂന്ന് വനിതാ എസ്ഐമാരുമുണ്ട്. എസ്ഐടിക്ക് കീഴിലാകും അന്വേഷണം നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
