തൃശൂർ: തൃശൂർ രാഗം സുനിൽ വധശ്രമക്കേസിൽ പ്രതിയായ പ്രവാസി വ്യവസായി റാഫേലിനെതിരെ ലുക്കൗട്ട് സർക്കുലർ ഇറക്കി പൊലീസ്.
സിനിമ നിർമാതാവും ഇരിങ്ങാലക്കുടയിലെ തിയറ്റർ ഉടമയുമാണ് റാഫേൽ.
ഇയാളുടെ പൊഴോലിപറമ്പിലിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തുകയാണ്. നിലവിൽ ഇരിങ്ങാലക്കുടയിലെ വീട് പൂട്ടിയ നിലയിലാണ്.
സുനിലുമായുളള സാമ്പത്തിക തർക്കത്തിൽ റാഫേൽ ക്വട്ടേഷൻ കൊടുത്തെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. റാഫേലിനെ ഇന്ത്യയിൽ വിമാനമിറങ്ങിയാൽ പിടികൂടാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. എല്ലാ വിമാനത്താവളങ്ങളിലേയ്ക്കും ലുക്കൗട്ട് സർക്കുലർ ഇറക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
