ടാക്സി ഡ്രൈവർ ക്കെതിരെ വർഗീയവും അധിക്ഷേപകരവുമായ പരാമർശം നടത്തിയതിന് നടൻ ജയകൃഷ്ണനെതിരെ കേസെടുത്തു പോലീസ്. ഡ്രൈവർ അഹമ്മദ് ഷഫീഖിന്‍റെ പരാതിയിൽ ആണ് കർണാടക ഉർവ പൊലീസ് നടനെതിരെ കേസെടുത്തിരിക്കുന്നത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം ഉണ്ടായത്. മംഗളൂരുവിൽ നടൻ ജയകൃഷ്ണനും സുഹൃത്തുക്കളായ സന്തോഷ് എബ്രഹാം, വിമൽ എന്നിവരും യാത്രക്കായി ഊബർ ടാക്സി വിളിക്കുകയും പിക്കപ്പ് വിലാസം മംഗളൂരു ബെജൈ ന്യൂ റോഡ് എന്നാണ് നൽകിയത്. ടാക്സി ഡ്രൈവർ പിക്കപ്പ് ലൊക്കേഷൻ സ്ഥിരീകരിക്കാൻ ആപ്പ് വഴി അവരെ ബന്ധപ്പെട്ടു.
എന്നാൽ സംസാരത്തിനിടെ ജയകൃഷ്ണൻ ഹിന്ദിയിൽ സംസാരിക്കുകയും മുസ്‌ലിം തീവ്രവാദിയെന്നും ഭീകരവാദിയെന്നും വിളിച്ച് പരിഹസിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്. ഹിന്ദിയിൽ മുസ്‌ലിം തീവ്രവാദി എന്ന് അവർ ആക്രോശിക്കുകയും തന്‍റെ മാതാവിനെ പറഞ്ഞ് മലയാളത്തിൽ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ചെയ്തുവെന്നാണ് ഡ്രൈവറുടെ പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
