കോഴിക്കോട് : ഉയർന്ന പലിശയും കമീഷനും വാഗ്ദാനം ചെയ്ത് പൊതു ജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുകയും തിരികെ ആവശ്യപ്പെട്ടിട്ടും നൽകാതെ വഞ്ചിക്കുകയും ചെയ്ത ആർ വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെയും ഉടമകളുടെയും കോഴിക്കോട് ജില്ലയിലെ എല്ലാ സ്ഥാവരജംഗമ വസ്തുക്കളും താൽക്കാലികമായി കണ്ടുകെട്ടാൻ കലക്ടർ സ്നേഹിൽകുമാർ സിങ് ഉത്തരവിട്ടു.
സ്ഥാപന ഉടമകളുടെ പേരിൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ പട്ടിക തയാറാക്കി അവ കണ്ടുകെട്ടി ജില്ലാ പോലീസ് മേധാവിക്ക് അടിയന്തിരമായി കൈമാറാൻ റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസർക്കും നിർദ്ദേശം നൽകി.
സ്വത്തിടപാടുകൾ മരവിപ്പിക്കാൻ ജില്ലാ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങൾ ജില്ലാ പോലീസ് മേധാവി നൽകണം. ബഡ്‌സ് ആക്ട് പ്രകാരമാണ് ബന്ധപ്പെട്ട തഹസിൽദാർമാർക്ക് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടർ നിർദ്ദേശം നൽകിയത്.
ഇതോടൊപ്പം ജില്ലയിലെ ബാങ്കുകൾ/ട്രഷറികൾ/സഹകരണ സ്ഥാപനങ്ങൾ എന്നിവയിൽ ആരംഭിച്ച അക്കൗണ്ടുകളും ഫിക്‌സഡ് ഡെപ്പോസിറ്റുകളും മരവിപ്പിക്കാൻ നടപടി സ്വീകരിക്കാൻ കോഴിക്കോട് ലീഡ് ബാങ്ക് മാനേജർക്കും കലക്ടർ നിർദേശം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
