തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥ ഡിഐജി ആർ നിശാന്തിനിക്ക് ഉയർന്ന പദവി നൽകി സംസ്ഥാന സർക്കാർ.
പതിനൊന്ന് മാസത്തെ അവധി കഴിഞ്ഞ് സർവീസിൽ തിരിച്ചെത്തിയപ്പോഴാണ് രഹസ്യാന്വേഷണ വിഭാഗത്തിൽ ഡിഐജിയായും ഐജി സ്ഥാനത്തിന് തുല്യമായ നിലയിൽ ആഭ്യന്തര സുരക്ഷയുടെ ചുമതലയുമാണ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്ന് മുതൽ അവധിയിലായിരുന്നു നിശാന്തിനി. ആദ്യത്തെ ആറ് മാസം ശിശു പരിചരണ ലീവിലായിരുന്നു. പിന്നീടുള്ള ആറ് മാസം ഏൺഡ് ലീവിലുമായിരുന്നു
അവധി തീരാൻ 27 ദിവസം ബാക്കി നിൽക്കെയാണ് അവർ സർവീസിൽ തിരികെ പ്രവേശിച്ചത്. ഈ മാസം നാലിന് പൊലീസ് ആസ്ഥാനത്തെത്തി ജോലിയിൽ പ്രവേശിച്ച നിശാന്തിനിക്ക് ചുമതലകൾ നൽകാൻ സംസ്ഥാന പൊലീസ് മേധാവി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വിഷു തിരക്ക്; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു റെയിൽവേ
മാറാടും പണം നൽകി വോട്ട് സ്വാധീനിക്കൽ ആരോപണം: പി.വി. അൻവറിന് വോട്ട് ചെയ്യണമെന്ന്
ശരണ്യ കേസ്: ‘അതിജീവന കഥ’ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടു ബിജെപി
സണ്ണി ജോസഫിനെതിരെ രംഗത്ത് വന്ന അബ്ദുൽ ഖാദറിന് കോൺഗ്രസുമായി ബന്ധമില്ലെന്ന് കണ്ണൂർ ഡിസിസി