കൊച്ചി: കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി വി ശ്രീനിജിന്‍റെ കുടുംബത്തിന് 11,96,11,437 രൂപയുടെ ആസ്തിയുണ്ടെന്ന് നാമ നിർദേശ പത്രികയിൽ വിവരം.
സ്ഥാനാർത്ഥിക്ക് സ്വന്തമായി 10,00,29,656 രൂപയുടെ ആസ്തിയുണ്ടെന്നും, ഭാര്യയ്ക്ക് 1,41,41,330 രൂപയും മക്കൾക്ക് 54,40,452 രൂപയും ആസ്തിയായി ഉളളതായി രേഖപ്പെടുത്തിയിട്ടുണ്ട്.
840 ഗ്രാം സ്വർണവും, 2022 മോഡൽ റേഞ്ച് റോവർ കാറും ശ്രീനിജിന്‍റെ പേരിലുണ്ട്. ഭാര്യയുടെ പേരിൽ 2019 മോഡൽ ഇന്നോവ കാറുമുണ്ട്. ഭൂമി ഇടപാടുകളായി ചാലക്കുടി അന്നമനട കറുകുറ്റിയിൽ 2.79 ഏക്കർ, ആലങ്ങാട് വില്ലേജിൽ 1.34 ഏക്കർ, ഇടപ്പള്ളി നോർത്ത് വില്ലേജിൽ 3.29 ഏക്കർ ഭൂമിയും ശ്രീനിജിനുണ്ട്. ഭാര്യയുടെ പേരിൽ തിരുവാങ്കുളത്ത് 11.78 ഏക്കർ ഭൂമി ഉളളതായും രേഖപ്പെടുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
