കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മല്‍സരിക്കാന്‍ ലക്ഷ്യമിടുന്ന പി.വി.അന്‍വറിന് പൂർണ പിന്തുണയുമായി മുസ്‌ലിം ലീഗ്. അന്‍വര്‍ മല്‍സരിക്കാനിറങ്ങിയാല്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറുമെന്നാണ് ലീഗിന്റെ കണക്ക് കൂട്ടൽ.
മന്ത്രി മുഹമ്മദ് റിയാസിന്‍റെ സ്ഥാനാര്‍ഥിത്വമോ വികസന പ്രവര്‍ത്തനങ്ങളോ ബേപ്പൂരില്‍ ഒരു വെല്ലുവിളിയല്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. മായിന്‍ഹാജി പറഞ്ഞു.
അതേസമയം, സീറ്റിന്‍റെ കാര്യത്തില്‍ പി.വി.അന്‍വര്‍ നേരത്തെ തന്നെ തന്‍റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് വിഭജനത്തില്‍ യുഡിഫില്‍ അന്തിമ ചിത്രമായിട്ടില്ലെങ്കിലും ബേപ്പൂരില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരും അന്‍വറിന്റേത് തന്നെ. സീറ്റ് ഉറപ്പാക്കുന്നതിനായി മായിന്‍ ഹാജി ഉള്‍പ്പടെയുള്ളവരെ അന്‍വര്‍ നേരില്‍ കണ്ട് സാധ്യതകളും ആരാഞ്ഞിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനായിരുന്നു ഭൂരിപക്ഷം. മന്ത്രി മണ്ഡലമായിട്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ 1340 വോട്ടിന്‍റെ ലീഡേ എല്‍ഡിഎഫിനുള്ളു. കോണ്‍ഗ്രസ് മല്‍സരിക്കുന്ന ബേപ്പൂര്‍ അന്‍വറിന് വിട്ടുകൊടുക്കുന്നതില്‍ പാര്‍ട്ടിയിലോ മുന്നണിയിലോ കാര്യമായ എതിര്‍പ്പില്ലെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
