കൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ്, പ്രധാന പ്രതികളുടെ വിടുതൽ ഹർജികൾ തള്ളിയതോടെ വിചാരണനടപടികളിലേക്ക്.
പ്രതികൾക്ക് കുറ്റപത്രം നൽകുന്നതിന് പ്രത്യേക കോടതി കേസ് 29-ന് പരിഗണിക്കും. വിടുതൽ ഹർജി തള്ളിയതിനെതിരേ ആരെങ്കിലും ഉയർന്ന കോടതിയെ സമീപിച്ചാൽ വിചാരണ നീണ്ടുപോയേക്കും.
മൂന്നുപേരെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയും 22 പ്രതികളെ കൊലപാതകക്കുറ്റത്തിൽനിന്ന് ഒഴിവാക്കിയും കോടതി കഴിഞ്ഞദിവസം ഉത്തരവായിരുന്നു.
13 പേരുടെ വിടുതൽ ഹർജികൾ കോടതി തള്ളി. ക്ഷേത്ര കമ്മിറ്റിക്കാരും വെടിക്കെട്ട് ആശാൻമാരും വെടിക്കെട്ടിന് നേതൃത്വം നൽകിയ വ്യക്തിയും ഉൾപ്പെടെ 18 പ്രതികൾക്ക് 302-ാംവകുപ്പ് പ്രകാരമുള്ള കൊലപാതകക്കുറ്റം നിലനിർത്തി.
ഒന്നുമുതൽ 15 വരെ പ്രതികൾ ക്ഷേത്ര കമ്മിറ്റിക്കാരും 16 മുതൽ 20 വരെ ഉത്സവക്കമ്പക്കാരും 21-ാംപ്രതി കമ്പത്തിന് നേതൃത്വം നൽകിയ ആളുമാണ്. ഒന്നുമുതൽ 21 വരെ പ്രതികളിൽ മൂന്നുപേർ മരിച്ചു.
110 പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്‌ടപ്പെട്ടത്. 728 പേർക്ക് പരുക്കേറ്റെന്നാണ് ഔദ്യോഗികകണക്ക്. ഒട്ടേറെ വീടുകൾ തകർന്നു. നിരവധി പേർ ഇപ്പോഴും ദുരന്തത്തിന്റെ ആഘാതത്തിൽ ജീവിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
