കൊല്ലം: കൊല്ലം പുനലൂർ പോളിടെക്നിക്കിലെ വിദ്യാർത്ഥിക്കെതിരെ മോർഫിംഗ് പരാതി. അധ്യാപകരുടെയും വിദ്യാർത്ഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചെന്നാണ് പരാതി.
പരാതിയെത്തുടർന്ന് പുനലൂർ സർക്കാർ പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തു. മൂന്നാംവർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിദ്യാർത്ഥി അച്യുത് എസിനെയാണ് സസ്പെൻഡ് ചെയ്തത്. സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കൈമാറി.
ഇത്തരം പ്രവർത്തികൾ ചെയ്തതായി വിദ്യാർത്ഥി സമ്മതിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി സ്വീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥിനികളുടെ പരാതി പുനലൂർ പൊലീസ് സ്റ്റേഷനും കൈമാറിയിട്ടുണ്ട്. വിദ്യാർത്ഥിനികളുടെ പരാതിക്ക് പിന്നാലെ അക്കാദമിക്ക് കൗൺസിൽ ചേരുകയും വിദ്യാർത്ഥിയെയും രക്ഷകർത്താവിനെയും വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.
പിന്നാലെ അവിടെ വെച്ച് കാര്യങ്ങൾ സംസാരിച്ചപ്പോഴാണ് അച്യുത് ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്തിരുന്നു എന്ന് സമ്മതിച്ചത്. കാക്കനാട് ഭാരത് മാതാ കോളേജിൽ നടന്ന മോർഫിംഗിങ്ങിന് സമാനമായ വ്യാപ്തി ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
