ചേന്തി അനിലിനെ കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനം

AUGUST 29, 2026, 12:26 AM

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള വാക്കു തർക്കത്തിൽ അറസ്റ്റിലായതിന് പിന്നാലെ ചേന്തി അനിലിനെ കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനം. 

സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായി ആലോചിച്ച ശേഷമായിരിക്കും നടപടി. ഇന്നു തന്നെ നടപടിയുണ്ടായേക്കും.  നടപടിക്ക് കെപിസിസി നേതൃത്വം ജില്ലാ നേതൃത്വത്തിന് നിർദേശം നൽകി. 

ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

vachakam
vachakam
vachakam

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ അന്യയമായി തടഞ്ഞു വെക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam