കാസർഗോഡ്: പിഎസ്‌സി നിയമനങ്ങളിലെ ക്രമക്കേടുകൾ സംബന്ധിച്ച് പരാതി നൽകിയ വിവരാവകാശ പ്രവർത്തകന് പൊതുഭരണ വകുപ്പിൽ നിന്ന് ലഭിച്ച മറുപടി വിവാദമാകുന്നു. പരാതിക്കാരന്റെ മനോനില പരിശോധിക്കണമെന്ന പരാമർശമാണ് ഉദ്യോഗസ്ഥൻ വിവരാവകാശ മറുപടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കാസർഗോഡ് സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ ശിൽപ്പരാജാണ് 2025-ലെ പിഎസ്‌സി നിയമനങ്ങളിലെ ക്രമക്കേടുകൾ സംബന്ധിച്ച് വിജിലൻസിന് പരാതി നൽകിയത്. ജനുവരിയിൽ പരാതി നൽകിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായില്ല. തുടർന്ന് പരാതിയിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയപ്പോഴാണ് വിവാദമായ മറുപടി ലഭിച്ചത്.
പരാതിക്കാരന്റെ മനോനില പരിശോധിക്കണമെന്ന നിർദേശമാണ് പൊതുഭരണ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയതെന്നാണ് ശിൽപ്പരാജിന്റെ ആരോപണം. ഔദ്യോഗികമായി പരാതി നൽകിയിട്ടും അന്വേഷണം നടത്താതെ ഇത്തരമൊരു പ്രതികരണം നൽകിയത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
പിഎസ്‌സിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആധുനിക സോഫ്റ്റ്‌വെയർ സംവിധാനങ്ങളിലൂടെയാണ് ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നതെന്നും അവ പൂർണമായും സുരക്ഷിതമാണെന്നും വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്. മാതൃകാ സ്ഥാപനമായ പിഎസ്‌സിയെ മനപൂർവം സംശയത്തിന്റെ നിഴലിൽ നിർത്തുകയാണെന്നും അതിൽ പരാമർശമുണ്ട്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ശിൽപ്പരാജ് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
