'ആരോഗ്യരംഗത്ത് സ്വകാര്യ നിക്ഷേപം അനിവാര്യം'; തുറന്ന് പറഞ്ഞ് മന്ത്രി കെ. മുരളീധരൻ

JUNE 5, 2026, 12:17 AM

കോഴിക്കോട്: സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വെല്ലുവിളി നിറഞ്ഞതാണെന്നും ആരോഗ്യ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് സ്വകാര്യ നിക്ഷേപം അനിവാര്യമാകാമെന്നും വ്യക്തമാക്കി ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ.

സർക്കാരിന്റെ യഥാർഥ സാമ്പത്തിക സ്ഥിതി പൊതുജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കുന്നതിനായാണ് ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുതിയ മാർഗങ്ങൾ തേടേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് പരിഹരിക്കുന്നതിനായി ‘കായകൽപ്പം’ എന്ന പേരിൽ പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഈ മാസം 9ന് കോഴിക്കോട് ജില്ലയിൽ ആരംഭിക്കുന്ന പരിപാടി തുടർന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.

vachakam
vachakam
vachakam

ഭരണസംവിധാനത്തിലെ പോരായ്മകൾ പരിഹരിച്ച് കൂടുതൽ കാര്യക്ഷമവും ജനകീയവുമായ സംവിധാനമാക്കി മാറ്റുകയാണ് ‘കായകൽപ്പം’ പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിൽ മാത്രമല്ല, സർക്കാരിന്റെ എല്ലാ വകുപ്പുകൾക്കും സമാനമായ നവീകരണവും പുനഃസംഘടനയും ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam