വിവാഹ വാ​ഗ്ദാനം നൽകി പീഡനം: ബസ് ഡ്രൈവർ അറസ്റ്റിൽ 

JULY 29, 2025, 2:28 AM

തൃശൂർ: വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് യുവതിയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. 

 പരാതിക്കാരി സ്ഥിരമായി ജോലിക്ക് പോവുന്നത് അക്ഷയ് ഡ്രൈവറായി ജോലി ചെയ്യുന്ന ബസിലാണ്. ബസിലെ പരിചയത്തിന് പിന്നാലെ ഇവർ തമ്മിൽ ഇഷ്ടത്തിലായി. പിന്നാലെ അതിജീവിതയെ വിവാഹ വാഗ്ദാനം നൽകി തൃശൂർ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കുട്ടിക്കൊണ്ടുപോയി  പീഡിപ്പിക്കുയായിരുന്നു. ചിയ്യാരം സൗത്ത് മുനയം സ്വദേശി മേനോത്ത് പറമ്പിൽ വീട്ടിൽ അക്ഷയ് (25) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 17 ആയിരുന്നു സംഭവം. ലോഡ്ജിലെത്തി മുറി എടുത്ത ശേഷം യുവതിക്ക് അക്ഷയ് കുടിക്കാൻ ഒരു പാനീയം നൽകി. ഇതോടെ പാതി മയക്കത്തിലായി യുവതിയെ പ്രതി പീഡിപ്പിക്കുയായിരുന്നു.

vachakam
vachakam
vachakam

വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയതിനാൽ യുവതി അന്ന് പരാതി നൽകിയിരുന്നില്ല. തുടർന്ന് 27-07-2025 തീയ്യതി രാവിലെ 11.30 മണിയോടെ പ്രതി ഡ്രൈവറായി ജോലി ചെയ്യുന്ന ബസ് കൊടുങ്ങല്ലൂർ ബസ് സ്റ്റാന്റിൽ പാർക്ക് ചെയ്ത സമയം പ്രതിക്ക് മറ്റ് സ്ത്രീകളുമായി അടുപ്പമുള്ളത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ പരാതിക്കാരിയെ അസഭ്യം പറയുകയും ആക്രമിച്ച് മാനഹാനി വരുത്തുകയും ചെയ്തു.

ഇതോടെ യുവതി പൊലീസിനെ സീപിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ പ്രതിക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. അക്ഷയ് കൊടുങ്ങല്ലൂർ, ചേർപ്പ്, നെടുപുഴ, ഫറോക്ക് പൊലീസ് സ്റ്റേഷനുകളായി പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെയും, യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെയും, സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസിലെയും, മറ്റൊരാളുടെ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ചതിൽ ഗുരുതുരമായി പരിക്കേൽക്കാൻ ഇടയായ രണ്ട് കേസിലെയും അടക്കം അഞ്ച് ക്രമിനൽ കേസിലെ പ്രതിയാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam