ജിഎസ്ടി 2.0; മിൽമ ഉത്പന്നങ്ങൾക്ക് വില കുറയും

SEPTEMBER 21, 2025, 8:19 PM

തിരുവനന്തപുരം:  ജിഎസ്ടി ഇളവിന്റെ ഗുണം നേരിട്ട് ഗുണപോക്താക്കളെ ഏൽപ്പിക്കാൻ മിൽമ. ഇതോടെ മിൽമയുടെ ജനകീയ പാലുത്പന്നങ്ങളുടെ വില കുറയും. 

നെയ്യ്, വെണ്ണ, പനീർ, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വില തിങ്കളാഴ്ച മുതൽ കുറയും.  നേരത്തെ ഉണ്ടായിരുന്ന ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചതിനാൽ 24 രൂപയുടെ കിഴിവ് ലഭ്യമാകുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.

നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. നിലവിലെ 720 രൂപയിൽ നിന്ന് 675 രൂപയാകും. 370 രൂപയുണ്ടായിരുന്ന അര ലിറ്റർ നെയ്യ് 25 രൂപ കുറവിൽ 345 രൂപയ്ക്ക് ലഭിക്കും.

vachakam
vachakam
vachakam

240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനി മുതൽ 225 രൂപയ്ക്ക് ലഭിക്കും.

 500 ഗ്രാം പനീറിന്റെ വില 245 രൂപയിൽ നിന്ന് 234 രൂപ ആകും. പനീറിന്റെ ജിഎസ്ടി പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. മിൽമ വാനില ഐസ്‌ക്രീമിന് 220 രൂപയായിരുന്നു. ഇത് 196 രൂപയായി കുറയും.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam