വയനാട്: ഗർഭിണിയായ ആദിവാസി യുവതിയെ വനത്തിൽ കാണാതായതായി റിപ്പോർട്ട്. അട്ടമല എറാട്ടുകുണ്ട് ചോലനായ്ക്ക ഉന്നതിയിലെ ലക്ഷ്മിയെ ആണ് കാണാതായത്. മേപ്പാടി മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ അട്ടമലയാണ് സംഭവം ഉണ്ടായത്.
എട്ടുമാസം ഗർഭിണിയാണ് ലക്ഷ്മി. സെപ്റ്റംബറിൽ ഇവരെ വൈത്തിരി ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിച്ചിരുന്നു. പ്രത്യേക സജ്ജീകരണം ഒരുക്കിയാണ് ചികിത്സ ലഭ്യമാക്കിയത്. ഇതിനുശേഷം ഇവർ ഉന്നതിയിലേക്ക് മടങ്ങി. പിന്നീടാണ് കാണാതായത്. ഇവരെ കണ്ടെത്താനായുള്ള പൊലീസിൻ്റെയും വനം വകുപ്പിൻ്റെയും പരിശോധന തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
