ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനത്തിൽ ആണ് തീയതി പ്രഖ്യാപിച്ചത്. ഏപ്രിൽ ഒൻപതിന് കേരളത്തിൽ വോട്ടെടുപ്പ് നടക്കുമെന്ന് പ്രഖ്യാപനം. ഇനി 24 ദിവസം മാത്രം. വോട്ടെണ്ണൽ മെയ് 4 ന്.
അതേസമയം എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഓരോ രണ്ടു മണിക്കൂറിലും പോളിംഗ് ശതമാനം അറിയിക്കും. അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഒൻപതിന് തിരഞ്ഞെടുപ്പ് നടക്കും. തമിഴ്നാട്ടിൽ ഏപ്രിൽ 23-നും പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ മേയ് 4-നാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
