തിരുവനന്തപുരം: പേരൂർക്കട എസ്.എ.പി ക്യാമ്പിൽ പോലീസ് ട്രെയിനി ജീവനൊടുക്കിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്യാമ്പിലെ പീഡനത്തെ തുടർന്നാണ് ആനന്ദ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചിരുന്നു.
തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡിവൈ.എസ്.പി വിജു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുകയെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. മേലുദ്യോഗസ്ഥനിൽ നിന്ന് ആനന്ദിന് പീഡനം നേരിടേണ്ടി വന്നു.
ജാതി അധിക്ഷേപം നേരിട്ടെന്നും ജീവനൊടുക്കുന്നതിന് മുമ്പ് വിളിച്ചപ്പോൾ ആനന്ദ് ഇക്കാര്യങ്ങൾ പറഞ്ഞുവെന്നും സഹോദരൻ വെളിപ്പെടുത്തി. ഹവിൽദാർ തസ്തികയിലുള്ള ഒരാളുടെ ഭാഗത്ത് നിന്ന് ആനന്ദിന് മോശമായ അനുഭവമുണ്ടായി.
ആനന്ദിന്റെ കൈയിൽ മുറിവുണ്ടായതിൽ സംശയമുണ്ടെന്നും സഹോദരൻ അരവിന്ദ് ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് പേരൂർക്കട പോലീസിൽ പരാതി നൽകിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
