ഇലക്ഷൻ സ്‌ക്വാഡ് ഉദ്യോഗസ്ഥരെ മർദ്ദിച്ച സംഭവം;   8 കോൺഗ്രസ് പ്രവർത്തകർ പ്രതികൾ

MARCH 29, 2026, 8:33 PM

കൊച്ചി:   ഇലക്ഷൻ സ്‌ക്വാഡ് ഉദ്യോഗസ്ഥരെ മർദ്ദിച്ച  കേസിൽ ജനപ്രതിനിധികൾ അടക്കം എട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതികൾ. 

 ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 189(1), 189(2), 191(2), 115(2), 132, 121(1), 351(3), 296(യ) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ചെല്ലാനം ബ്ലോക്ക് പഞ്ചായത്ത് അംഗം ജിനു വിൻസെന്റ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പീറ്റർ ഷീൻ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും പ്രതികൾ. മൂന്ന് മുതൽ ആറ് വരെയുള്ളവർ കണ്ടാലറിയുന്നവരാണ്.

vachakam
vachakam
vachakam

കൊച്ചി കോർപ്പറേഷനിലെ ഉദ്യോഗസ്ഥരായ ജസ്റ്റിൻ ഗോൾസാൽവസ്, സ്‌നാബിൻ ടി എസ്, സിജിൽ ദാസ് എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണമാലി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

എഫ് ഐ ആറിൽ പറയുന്നത് ഇങ്ങനെ

യുഡിഎഫ് പ്രവർത്തകരായ ജിനു വിൻസെന്റ്, പീറ്റർ ഷീൻ എന്നിവരും കണ്ടാലറിയാവുന്ന ആറ് പേരും ചേർന്ന് ഉദ്യോഗസ്ഥരെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ഉദ്യോഗസ്ഥനായ ജസ്റ്റിൻ ഗോൾസാൽവസിന്റെ കഴുത്തിൽ പ്രതികൾ കുത്തിപ്പിടിക്കുകയും അനങ്ങാൻ പറ്റാത്തവിധം ജീപ്പിനോട് ചേർത്തുവെച്ച് തടഞ്ഞുനിർത്തുകയും ചെയ്തു. ഉദ്യോഗസ്ഥർ എത്തിയ വാഹനം അടക്കം കത്തിച്ച് കളയുമെന്നും വീട്ടിൽ കയറി കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉദ്യോഗസ്ഥന്റെ വലത് ഷോൾഡറിൽ കൈകൊണ്ട് ഇടിച്ച് വേദനിപ്പിച്ചു. കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌നബിൻ പകർത്തിയ ദൃശ്യങ്ങൾ രണ്ടാം പ്രതിയും കണ്ടാൽ അറിയാവുന്ന മറ്റ് പ്രതികളും ചേർന്ന് ദേഹോപദ്രവം ഏൽപ്പിച്ച് ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യിച്ചു. സ്‌നബിന്റെ കഴുത്തിൽ ഇട്ടിരുന്ന ഐഡി കാർഡ് വലിച്ച് പൊട്ടിച്ചു. ഇത് തടയാൻ ശ്രമിച്ച ജസ്റ്റിനെയും സിജിൽ ദാസിനെയും കണ്ടാൽ അറിയാവുന്ന മറ്റ് മൂന്ന് പ്രതികൾ ചേർന്ന് കൈകൊണ്ട് ഇടിച്ച് ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam