വ്യാജ ഒപ്പ് വിവാദം: സിപിഎം കൗണ്‍സിലർ എസ് പി ദീപക്കിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മേയർ വി വി രാജേഷ് 

OCTOBER 8, 2026, 1:37 AM

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നിലനിർത്താനായി ബിജെപി കൗൺസിലർ ആർ. സുഗതന്റെ വ്യാജ ഒപ്പ് ഹാജർബുക്കിൽ രേഖപ്പെടുത്തി എന്ന പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. മേയർ വി.വി. രാജേഷ് ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് കേസെടുത്തത്.

മേയർക്കു പുറമേ ആർ. സുഗതൻ, കോർപ്പറേഷൻ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസ്. എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് എസ്.പി. ദീപക്കിന്റെ പരാതിയിലാണ് പൊലീസ് നടപടി.

അതേസമയം വ്യാജ ഒപ്പ് വിവാദത്തിൽ സിപിഎം കൗണ്‍സിലർ എസ് പി ദീപക്കിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മേയർ വി വി രാജേഷ്. 5 കോടി രൂപയുടെ മാനനഷ്ടക്കേസ് വി വി രാജേഷ് ഫയൽ ചെയ്തിരിക്കുന്നത്. എസ് പി ദീപക് ആരോപണം പിൻവലിക്കണമെന്നും വി വി രാജേഷ് ആവശ്യപ്പെടുന്നു. 

vachakam
vachakam
vachakam

തിരുവനന്തപുരം വാഴക്കോണം കൗൺസിലർ സുഗതന്റെ ഒപ്പ് കൗൺസിൽ ബുക്കിൽ വ്യാജമായി രേഖപ്പെടുത്തിയെന്ന കോർപ്പറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ് പി ദീപക്കിന്റെ പരാതിയിൽ കേസെടുത്ത മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തിരുവനന്തപുരം മേയർ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam