ആലപ്പുഴ: കായംകുളം എംഎൽഎ യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ കായംകുളം മണ്ഡലം യുഡിഎഫ് കൺവീനറും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന എ ഇർഷാദിനെതിരെ പൊലീസ് കേസെടുത്തു.
ഇർഷാദിനെതിരെ കേസെടുക്കാൻ ആലപ്പുഴ ജില്ലാ കളക്ടർ അലക്‌സ് വർഗീസ് പൊലീസിന് നിർദേശം നൽകിയിരുന്നു. ഇർഷാദിന്റെ പ്രസ്താവന പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം ആണെന്നാണ് വിലയിരുത്തൽ.
അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തൽ, അപകീർത്തിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്താനും കളക്ടർ നിർദേശം നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
