തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ പൊതുസ്ഥലത്ത് ഹോട്ടൽ മാലിന്യം ഉപേക്ഷിച്ച ഉടമയെക്കൊണ്ട് തിരിച്ചെടുപ്പിച്ച് പൊലീസ്.വർക്കല ഗവൺമെൻറ് ഹൈസ്കൂളിന് സമീപം പ്രവർത്തിക്കുന്ന കൈരളി റസ്റ്റോറൻ്റിലെ മാലിന്യമാണ് നിക്ഷേപിച്ചത്.സംഭവത്തിൽ ഹോട്ടലുടമ വർക്കല സ്വദേശി ഷംലിയാണ് പൊലീസിൻ്റെ പിടിയിലായത്.
അസഹ്യമായ ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലുടമ പിടിയിലായത്.തുടർന്ന് അയിരൂർ പൊലീസ് പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് പരിസരം വൃത്തിയാക്കി. പഞ്ചായത്ത് ആരോഗ്യവിഭാഗം ഹോട്ടൽ ഉടമയ്ക്കെതിരെ പിഴ ചുമത്തുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
