അവകാശി ഇല്ലാത്ത 31 ഗ്രാം സ്വർണമാല; ലേലം ചെയ്യാൻ തീരുമാനിച്ചു പൊലീസ്

APRIL 29, 2026, 12:31 AM

തിരുവനന്തപുരം: പേട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ലഭിച്ച 31 ഗ്രാം തൂക്കമുള്ള സ്വർണമാല ലേലം ചെയ്യാൻ തീരുമാനിച്ചു പൊലീസ്. ആഭരണത്തിന് ഇതുവരെ ആരും അവകാശവാദം ഉന്നയിക്കാത്ത സാഹചര്യത്തിലാണ് പൊതുലേലത്തിന് ഒരുക്കങ്ങൾ ആരംഭിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ആർക്കെങ്കിലും മാലയ്ക്ക് അവകാശവാദമുണ്ടെങ്കിൽ 27-04-2026 മുതൽ 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകളോടെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദേശം. നിശ്ചിത സമയത്തിനകം ആരും എത്താത്ത പക്ഷം, കേരള പൊലീസ് ആക്ട് സെക്ഷൻ 56 പ്രകാരം അവകാശിയില്ലാത്ത വസ്തുവായി പരിഗണിച്ച് സ്വർണമാല പൊതുലേലത്തിന് വയ്ക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സിറ്റി പോലീസ് കമ്മിഷണറുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

vachakam
vachakam
vachakam

"കേരള പോലീസ് ആക്ട് 56 /4 പ്രകാരം തിരുവനന്തപുരം ജില്ല പോലീസ് മേധാവി പുറപ്പെടുവിക്കുന്നത്. തിരുവനന്തപുരം സിറ്റി ജില്ലാ പരിധിയിൽപെട്ട പേട്ട പോലീസ് സ്റ്റേഷനിൽ പരിധിയിൽ നിന്നും ഏകദേശം 31ഗ്രാം തൂക്കം വരുന്ന സ്വർണ മാലാ കളഞ്ഞു കിട്ടിയിട്ടുള്ളതാണ് നാളിതുവരെയായി ആരും തന്നെ ഈ വസ്തുവിൽ അവകാശവാദം ഉന്നയിച്ചിട്ടില്ലാത്തതാണ്.

കേരള പോലീസ് ആക്ട് 56 പ്രകാരം അവകാശിയില്ലാത്ത വസ്തുക്കളായി പരിഗണിച്ച് പൊതുലേലം ചെയ്യുന്നതിന് തീരുമാനിച്ചിട്ടുള്ളതാണ്. ആയതിനാൽ മേൽപ്പറഞ്ഞ വസ്തുക്കളിൽ മേൽ എന്തെങ്കിലും അവകാശവാദം ഉന്നയിക്കാൻ ഉണ്ടെങ്കിൽ തീയതി മുതൽ 30 ദിവസത്തിനകം മതിയായ രേഖകൾ സഹിതം പേട്ട പോലീസ് സ്റ്റേഷനിൽ ഹാജരായി സ്റ്റേഷൻ എസ് എച്ച് ഓ മുൻപാകെ തന്റെ അവകാശം രേഖാമൂലം ഉന്നയിക്കാവുന്നതാണ്. മേൽ കാലാവധിക്കുള്ളിൽ ആരുംതന്നെ മേൽപ്പറഞ്ഞ പ്രകാരം അവകാശവാദം ഉന്നയിക്കുന്നില്ലെങ്കിൽ ടി വസ്തുക്കൾക്ക് അവകാശികൾ ഇല്ലാത്തതായി പരിഗണിച്ച് കേരള പോലീസ് ആക്ട് 56/7 പ്രകാരം പൊതു ലേലത്തിലൂടെ വിൽപ്പന നടത്തി തുക കേരള സർക്കാരിൻറെ Criminal Justice Miscellaneous Expense Fund ലേക്ക് വക ചേർക്കുന്നതായിരിക്കും

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam