തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പൊലീസുകാർ തമ്മിൽ ഏറ്റുമുട്ടൽ. ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരൻ മ്യൂസിയം സ്റ്റേഷനിലെ പൊലിസുകാരനെ മർദ്ദിച്ചതായാണ് പരാതി.
മ്യൂസിയം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ വിശാഖിനാണ് മർദ്ദനമേറ്റത്. കിരൺ എന്ന പൊലിസുകാരനെയാണ് പ്രതിയെന്ന് പരാതിയിൽ പറയുന്നത്.
ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരന്റെ അമ്മയുടെ കാർ മാറ്റി പാർക്ക് ചെയ്യാൻ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരൻ ആവശ്യപ്പെട്ടതാണ് സംഭവത്തിന് കാരണമെന്നാണ് വിവരം. ഇതാണ് പിന്നീട് തർക്കത്തിലേക്കും മർദ്ദനത്തിലേക്കും വഴിവെച്ചത്.
സംഭവത്തെ തുടർന്ന് മർദ്ദനമേറ്റ പൊലിസുകാരൻ മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി പോസ്റ്റൽ ബാലറ്റ് അനുവദിക്കാനാവില്ല; ഉദ്യോഗസ്ഥരുടെ ഹർജിയിൽ മറുപടി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
പ്രധാനമന്ത്രിക്കെതിരെ സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ച് ടിഎൻ പ്രതാപൻ
ഉത്സവങ്ങളിലും ആഘോഷങ്ങളിലും പടക്കങ്ങൾ നിരോധിക്കണം; ആവശ്യവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
പതിനെട്ട് വയസുവരെ പ്രായമുള്ള കുട്ടികളുടെ സ്ക്രീൻ ഉപയോഗം കുറയ്ക്കാൻ നിയമം വേണമെന്ന് ബാലാവകാശ