കണ്ണൂർ: കൈക്കൂലി കേസിൽ പൊലീസുദ്യോഗസ്ഥന് സസ്‌പെൻഷൻ. പയ്യാവൂർ പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഇബ്രാഹിം സീരകത്തിനെയാണ് അന്വേഷണ വിധേയമായി കണ്ണൂർ റേഞ്ച് ഡിഐജി യതീഷ്ചന്ദ്ര സസ്‌പെൻഡ് ചെയ്തത്.
മെയ്13 നായിരുന്നു സസ്‌പെൻഷന് ആധാരമായ സംഭവം. കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ നടപടി.
രാത്രികാല പട്രോളിങ്ങിനിടെ പയ്യാവൂർ പൊലീസ് സ്‌റ്റേഷന് മുൻവശം വാഹനപരിശോധന നടത്തിയ ഇബ്രാഹിം മദ്യ ലഹരിയിൽ വാഹനം ഓടിച്ച കോട്ടയം അതിരമ്പുഴ സ്വദേശി അഖിൽ ജോണിനെ സ്‌റ്റേഷനിൽ കൊണ്ടു പോവുകയോ നോട്ടീസ് നൽകുകയോ ചെയ്യാതെ ഫോൺ നമ്പർ വാങ്ങി വിട്ടയച്ചു.
പിറ്റേന്ന് ഇയാളെ ഫോണിൽ ബന്ധപ്പെട്ട് കേസ് വേറൊരാളുടെ പേരിൽ റജിസ്റ്റർ ചെയ്ത് ഒഴിവാക്കിത്തരാം എന്ന് പറഞ്ഞ് കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു.
പകരക്കാരനും കോടതിയിലും കൊടുക്കാനെന്ന് പറഞ്ഞ് 14,000 രൂപ ഗൂഗിൾപേ വഴി വാങ്ങി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
