മലപ്പുറം: പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പങ്കുവച്ച ചിത്രത്തിനൊപ്പം തയ്യാറാക്കിയ വാചകങ്ങൾ പ്രതി മുഹമ്മദ് റോഷൻ്റെതല്ലെന്ന നിഗമനത്തിലാണ് പൊലീസ്.
വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത് വിദേശത്ത് നിന്നാണെന്നാണ് സംശയം. ഫേസ്ബുക്ക് അക്കൗണ്ട് തയ്യാറാക്കിയതിൽ കൂടുതൽ പേർക്ക് പങ്കുള്ളതായും സൂചനയുണ്ട്.
പോസ്റ്റിട്ടത് പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ കാപ്പ കേസ് പ്രതിയെന്ന് കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ച് ഇയാൾ 15 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.
പെരിന്തൽമണ്ണയിലെ മാളിലേക്ക് സാദിഖലി തങ്ങളുടെ ബന്ധുവിനെ വിളിച്ചുവരുത്തി അവ്യക്തമായ ദൃശ്യങ്ങൾ കാണിച്ചാണ് പണം ആവശ്യപ്പെട്ടതെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. സംഭവത്തിൽ പ്രതി മുഹമ്മദ് റോഷൻ ഒളിവിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
